കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി സജീവ നീക്കവുമായി രംഗത്ത്. ഇതിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു കേരളത്തിലെത്തി. ഇന്നലെ വൈകീട്ട് ഏഴിന് നെടുമ്പാശ്ശേരിയിലെത്തിയ മന്ത്രിഎട്ടരയോടെ എയര്‍പോര്‍ട്ടിലെ താജ് ഹോട്ടലില്‍ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കായി വിവിധ ക്രൈസ്തവ സഭാ നേതാക്കളെ ബിജെപി നേതൃത്വം ക്ഷണിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് സിറോ മലബാർ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ട് സന്ദര്‍ശിക്കുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ഇതിനിടെ, തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന റിജിജു, തുടര്‍ന്ന് കളമശ്ശേരിയില്‍ നടക്കുന്ന ബിസിനസ് കോണ്‍ക്ലേവിലും പങ്കെടുക്കും.
മുനമ്പം ഭൂമി വിഷയം ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.

Comments are closed.