Ultimate magazine theme for WordPress.

ഹൈദരാബാദിൽ ചർച്ചിന്റെ ചുറ്റുമതിൽ തകര്‍ത്ത് ബിജെപി

ഹൈദരാബാദ് : സിദ്ധിപേട്ടിൽ ക്രിസ്‌ത്യൻ പള്ളിയുടെ ചുറ്റുമതിൽ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. പള്ളിയുടേത് നിയമവിരുദ്ധ നിര്‍മാണമാണെന്നാണ് ബിജെപി ഹൈദരാബാദ് ഘടകത്തിന്റെ ആരോപണം. തിങ്കളാഴ്‌ചയാണ് സംഭവം.

ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കുക്കന്നൂര്‍പള്ളി പൊലീസ് സ്റ്റേഷനിലെത്തിയ ബിജെപി എംപി രഘുനന്ദൻ റാവു എസ്ഐയോട് തട്ടിക്കയറി. ” സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള നിയമവിരുദ്ധ നിര്‍മാണം നീക്കാൻ സര്‍ക്കാര്‍ തന്നെ ഐഎഎസ് ഉദ്യോ​ഗസ്ഥനെ വച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരും അത് ചെയ്യുന്നതിലെന്താണ് തെറ്റ്’ എന്നാണ് എംപിയുടെ വിചിത്രവാദം. രാജ്യദ്രോഹകുറ്റം ചുമത്തി എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും രഘുനന്ദൻ റാവു ആരോപിച്ചു.

മിച്ചഭൂമിയായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് പള്ളി നിര്‍മിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.

Sharjah city AG
Leave A Reply

Your email address will not be published.