Ultimate magazine theme for WordPress.

ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗവുമായി ചർച്ച നടത്തി ബിഷപ്പ് ജോസ് പൊരുന്നേടം

മാനന്തവാടി : ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം ശ്രീ. പി.കെ കൃഷ്ണദാസ്, മാനന്തവാടി രൂപതാമെത്രാൻ ബിഷപ്പ് ജോസ് പൊരുന്നേടവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, കേന്ദ്രസർക്കാരിന്റെ ശ്രദ്ധപതിയേണ്ടുന്ന വിഷയങ്ങൾ ബിഷപ്പ് ജോസ് പൊരുന്നേടം അവതരിപ്പിച്ചു. വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടുന്ന മലയോരനിവാസികളായ കർഷകജനതയുടെ ആവശ്യങ്ങൾ മുൻനിർത്തി വനനിയമത്തിൽ അടിയന്തിര ഭേദഗതിക്കായി കേന്ദ്രസർക്കാർ മുൻകൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനൊന്നോളം നിർദേശങ്ങൾ അടങ്ങുന്ന നിവേദനം ശ്രീ. പി.കെ കൃഷ്ണദാസിന് കൈമാറി.

വയനാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി ബദൽ റോഡുകളുടെ സാധ്യതകൾ പരിശോധിക്കുമ്പോൾ തടസ്സമാകുന്ന വനം- പരിസ്ഥിതിമന്ത്രാലയത്തിന്റെ നയങ്ങളിൽ മാറ്റംവരുത്താനും വയനാട്ടുകാരുടെ ദീർഘകാല അഭിലാഷമായ റെയിൽവേസ്വപ്നം സാക്ഷാത്ക്കരിക്കാനുമുള്ള നടപടികൾക്ക് മുൻകൈയ്യെടുക്കണമെന്നും ദേശത്തിന്റെയും പൗരന്മാരുടെയും നന്മയെ മുൻനിർത്തി താൻ ഉന്നയിച്ച വിഷയങ്ങളിൽ രാഷ്ട്രീയ ഇടപടലുകൾ ഉണ്ടാകണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.

ബിഷപ്പ് ജോസ് പൊരുന്നേടത്തോടും ശ്രീ. പി.കെ കൃഷ്ണദാസിനോടുമൊപ്പമുള്ള ചർച്ചയിൽ കെ.പി മധു, റ്റി.പി ജയചന്ദ്രൻ മാസ്റ്റർ, ശ്രീനിവാസൻ കെ., എം.കെ ജോർജ് മാസ്റ്റർ, അഡ്വ. അമൃത് രാജ് ജോർജ് എന്നിവരും മാനന്തവാടി രൂപതാ സഹായമെത്രാൻ ബിഷപ്പ് അലക്സ് താരാമംഗലം, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോസ് കൊച്ചറയ്ക്കൽ, രൂപത രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ശ്രീ. സാലു അബ്രാഹം മേച്ചേരിൽ, ഫാ. നോബിൾ തോമസ് പാറയ്ക്കൽ എന്നിവരും പങ്കെടുത്തു.

Sharjah city AG