Ultimate magazine theme for WordPress.

പ്രാർത്ഥനയും താഴ്മയുമാണ് ജീവിത വിജയത്തിന് ആവശ്യമെന്ന് ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ജോമോൻ ജോസഫ്

തൃശ്ശൂർ: ഫലപ്രദമായ പ്രാർത്ഥനയും താഴ്മയുമാണ് ജീവിത വിജയത്തിന് ആവശ്യമെന്ന് ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ജോമോൻ ജോസഫ്. തൃശ്ശൂർ മാന്ദാമംഗലത്ത് നടന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ നോർത്ത് മേഖല പ്രാർത്ഥനാ സംഗമത്തിൽ സമാപന സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നോർത്ത് മേഖല ഡയറക്ടർ പാസ്റ്റർ വി.ഡി. ജോസഫ് അധ്യക്ഷനായിരുന്നു.

ജനുവരി 20 മുതൽ 26 വരെ നടക്കുന്ന 102-ാ മത് ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി നോർത്ത് സോൺ, പ്രയർ സെൽ ഡിപ്പാർട്ട്മെന്റ്, കൺവൻഷൻ പബ്ലിസിറ്റി സംയുക്തമായിട്ടാണ് പ്രാർത്ഥന സംഗമം നടത്തിയത്. സമ്മേളനത്തിൽ പാസ്റ്റർ ജോയ് മാത്യു, പാസ്റ്റർ. ഐസക്ക് ജോൺ (സെന്റർ മിനിസ്റ്റർ പാലക്കാട്) എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ. കെ. പി. ബെന്നി (ഡയറക്ടർ പ്രയർ സെൽ), പാസ്റ്റർ ജോണിക്കുട്ടി ജോസഫ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

ഡയറക്ടർമാരായ പാസ്റ്റർ ജോസഫ് തോമസ്, പാസ്റ്റർ. വിജോയ് ജോൺ പാസ്റ്റർ സണ്ണി പി ജോയി, പാസ്റ്റർ സാബു ജോൺസൻ, പാസ്റ്റർ സോജി പി മാത്യു എന്നിവർ സംബന്ധിച്ചു. പാലക്കാട്, തൃശൂർ സെന്ററിലെ ദൈവദാസന്മാർ വിശ്വാസികൾ പങ്കെടുത്തു.

Sharjah city AG