Ultimate magazine theme for WordPress.

*ബിഷപ്പ് ആൻഡ്രൂ വാട്സൺ അന്തരിച്ചു*

ഗിൽഡ്‌ഫോർഡ്: ഗിൽഡ്‌ഫോർഡ് ബിഷപ്പ് റൈറ്റ് റവ. ആൻഡ്രൂ വാട്സൺ (64) അന്തരിച്ചു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം രോഗവിവരം സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലാണ് വിടവാങ്ങിയത്. ചൊവ്വാഴ്ച കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം.

രോഗനിർണ്ണയം നടന്ന് കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത് രൂപതയെയും വിശ്വാസികളെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. ഏറെ പ്രിയപ്പെട്ട ഒരു ആത്മീയ നേതാവിനെയാണ് ഇതിലൂടെ നഷ്ടമായതെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.

ഡോർക്കിംഗ് ബിഷപ്പ് റൈറ്റ് റവ. പോൾ ഡേവിസ് അദ്ദേഹത്തെ അനുസ്മരിച്ചു. ബിഷപ്പ് ആൻഡ്രൂ ഒരു മികച്ച സുഹൃത്തും സഹപ്രവർത്തകനും പ്രചോദനാത്മകമായ വ്യക്തിത്വവുമായിരുന്നുവെന്ന് അദ്ദേഹം തന്റെ കത്തിൽ കുറിച്ചു.

Sharjah city AG

Comments are closed.