വാഷിംഗ്ടൺ : കമല ഹാരിസിന് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് 50 ദശലക്ഷം ഡോളർ സംഭാവന നൽകി. കമലയ്ക്കായി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണു സംഭാവന നൽകിയതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
കമല ഹാരിസിന് ബിൽ ഗേറ്റ്സ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല, അതിനാൽ സംഭാവന വിവരം രഹസ്യമായി സുക്ഷിക്കാനായിരുന്നു നിർദേശം. ട്രംപ് രണ്ടാമതും പ്രസിഡന്റാവുന്നതിൽ, സുഹൃത്തുക്കളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ ഗേറ്റ്സ് ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
