ടെല്‍ അവീവ്: ഇസ്രായേല്‍, അറബ് നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രായേലിലേക്കും ജോര്‍ദാനിലേക്കും പോകും. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാകുകയും 141 ചതുരശ്ര മൈല്‍ പ്രദേശത്ത് ഹമാസിനെ വേരോടെ പിഴുതെറിയാന്‍ കര ആക്രമണത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡന്റെ ഇസ്രായേലിലേക്കുള്ള യാത്ര.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേലിനു പിന്നില്‍ യുഎസ് ഉണ്ടെന്ന ശക്തമായ സന്ദേശം നല്‍കാനാണ് ബൈഡന്‍ ശ്രമിക്കുന്നത്. യുഎസ് ഭരണകൂടം ഇസ്രായേലിന് സൈനിക പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്, ഈ മേഖലയിലേക്ക് യുഎസ് പടക്കപ്പലുകളും അയച്ചിരുന്നു. ലബനന്‍ അതിര്‍ത്തിയില്‍ ഉള്‍പ്പടെ സംഘര്‍ഷം തുടരുകയാണ്.
