ഗാസ : ഗസയിൽ യു.എസ് സൈന്യം പുതിയ തുറമുഖം സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ. ഗസയിലെ മെഡിറ്ററേനിയൻ തീരത്താണ് തുറമുഖം സ്ഥാപിക്കുന്നതു. ഗസയിലേക്ക് സഹായം എത്തിക്കുന്നതെന്നാണ് യു.എസ് തുറമുഖം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഗസയിൽ ഒരു തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി യു.എസ് സൈന്യത്തിന് നിർദ്ദേശം നൽകിയെന്നാണ് ജോ ബൈഡൻ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ അറിയിച്ചത്. സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് കൂടുതൽ പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കാനാണ് ഈ ഓപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
തുറമുഖത്തിന്റെ സുരക്ഷ യിസ്രായേലുമായി യു.എസ് ഏകോപിപ്പിക്കുമെന്നും താൽക്കാലിക തുറമുഖം യുദ്ധത്തിൽ തകർന്ന എൻക്ലേവിലെ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായത്തിനായി വർധിപ്പിക്കുമെന്നും ഒരു ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ ഉടനടി വെടി നിർത്തൽ നടപ്പാക്കാൻ മൂന്ന് യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

Comments are closed.