ലാഗോസ്: സൗജന്യ ബൈബിൾ വിതരണ യജ്ഞത്തിന്റെ ഭാഗമായി നൈജീരിയയിലെ ബൈബിൾ സൊസൈറ്റി കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 21.7 ദശലക്ഷം നൈജീരിയന്‍ നൈറയുടെ ബൈബിളുകള്‍. ജയിൽ തടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ബൈബിളുകള്‍ എത്തിച്ചതായി അധികൃതര്‍ പറയുന്നു. അന്ധരായവര്‍ക്ക് വേണ്ടി നൂറ്റിയന്‍പതോളം ബ്രെയിലി ബൈബിളുകളും ബൈബിൾ സൊസൈറ്റി വിതരണം ചെയ്തിരിന്നു. സൗജന്യ ബൈബിൾ വിതരണത്തിലൂടെയും മറ്റ് പരിപാടികളിലൂടെയും, ദൈവവചനം അനേകര്‍ക്ക് ലഭ്യമാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചു വരികയാണെന്നും നൈജീരിയയിലെ ബൈബിൾ സൊസൈറ്റി വ്യക്തമാക്കി.
