Ultimate magazine theme for WordPress.

അമേരിക്കയിൽ ബൈബിൾ വായന കുതിച്ചുയരുന്നു; 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂയോർക്ക്: മിൽലെനിയൽസ്, ജെൻസി എന്നീ യുവതലമുറയുടെ മുൻകൈയിൽ അമേരിക്കയിൽ മുതിർന്നവർക്കിടയിലെ പ്രതിവാര ബൈബിൾ വായന കഴിഞ്ഞ 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. ബർണ ഗ്രൂപ്പും ഗ്ലൂവും ചേർന്ന് നടത്തിയ സ്റ്റേറ്റ് ഓഫ് ദി ചർച്ച് പഠനത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ.

2024-ൽ 30% എന്ന ഏറ്റവും കുറഞ്ഞ നിലയിലെത്തിയ പ്രതിവാര ബൈബിൾ വായന 2025-ൽ 12 ശതമാനം പോയിൻ്റ് വർധിച്ച് 42% ആയി ഉയർന്നു. സ്വയം ക്രിസ്ത്യാനികളായി തിരിച്ചറിയുന്നവരിൽ 50% പേർ ആഴ്ചതോറും ബൈബിൾ വായിക്കുന്നുണ്ട്. ജെൻസി വിഭാഗത്തിൽ ബൈബിൾ വായന 49% ആയി വർധിച്ചു (19 പോയിൻ്റ് വർദ്ധനവ്). മിൽലെനിയൽസ് വിഭാഗത്തിൽ ഇത് 50% ആയി ഉയർന്നു. പരമ്പരാഗതമായി സ്ത്രീകൾ മുന്നിലായിരുന്നെങ്കിലും ജെൻസി പുരുഷന്മാരും (54%) മിൽലെനിയൽ പുരുഷന്മാരുമാണ് (57%) ഇപ്പോൾ ഈ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്.

Sharjah city AG

Comments are closed.