ബൈബിള്‍ മെമ്മറി മാന്‍\’ ടോം മേയറിന്റെ സേവനം ഇനി ക്രിയേഷന്‍ മ്യൂസിയത്തില്‍
കെന്റക്കി: \’ബൈബിള്‍ മെമ്മറി മാന്‍\’ ടോം മെയര്‍ കെന്റക്കിയിലെ പീറ്റേഴ്സ്ബര്‍ഗിലെ ക്രിയേഷന്‍ മ്യൂസിയത്തിലെ സന്ദര്‍ശകരെ വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍വെക്കുവാനുള്ള പൊടിക്കൈകള്‍ പഠിപ്പിച്ചുകൊണ്ട് വീണ്ടും ശ്രദ്ധ നേടുന്നു. കാലിഫോര്‍ണിയയിലെ റെഡ്ഢിങ്ങിലെ ശാസ്ത ബൈബിള്‍ കോളേജിലെ പ്രൊഫസറായ ടോം മെയര്‍ ബൈബിളിലെ 20 പുസ്തകങ്ങള്‍ മനഃപാഠമാക്കിക്കൊണ്ട് ആണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഈ മാസം ആദ്യം മുതലാണ് മ്യൂസിയത്തിലെ ക്ലാസ്സുകള്‍ക്കും, ശില്‍പ്പശാലകള്‍ക്കും മേല്‍നോട്ടം വഹിക്കുവാന്‍ ആരംഭിച്ചത്.
ആന്‍സ്വേഴ്സ് ഇന്‍ ജെനസിസ് എന്ന ക്രിസ്ത്യന്‍ സംഘടനയാണ് 2007-ല്‍ ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മ്യൂസിയങ്ങളിലൊന്നായ ക്രിയേഷന്‍ മ്യൂസിയം നിര്‍മ്മിക്കുന്നത്. തനിക്ക് ദൈവം നല്‍കിയ ഈ കഴിവ് ദൈവത്തിന്റെ മഹത്വത്തിനായി ഉപകാരപ്പെടുത്തുവാന്‍ കഴിയുമെന്ന അദ്ദേഹം പറയുന്നു.
ക്രിയേഷന്‍ മ്യൂസിയവും സഹോദര സ്ഥാപനമായ ‘ദി ആര്‍ക്ക് എന്‍കൗണ്ടറും\’ 2020-ല്‍ ‘യു,എസ്.എ റ്റുഡേ’ 10 ബെസ്റ്റ് റീഡേഴ്സ് ചോയിസ് അവാര്‍ഡില്‍ അമേരിക്കയിലെ മതപരമായ മ്യൂസിയങ്ങളിലെ ഏറ്റവും നല്ല മ്യൂസിയങ്ങള്‍ക്കുള്ള ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നു. നോഹയുടെ പെട്ടക രൂപത്തിലുള്ള ദി ആര്‍ക്ക് എന്‍കൗണ്ടറിന് ആയിരുന്നു ഒന്നാംസ്ഥാനം.
