Ultimate magazine theme for WordPress.

ഭാരത് മിഷൻ ‘ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസുകൾ’ മാർച്ച് 23 മുതൽ*

 

 

തിരുവനന്തപുരം : പീപ്പിൾ ട്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഭാരത് മിഷൻ സംഘടിപ്പിക്കുന്ന ‘ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസുകൾ’ മാർച്ച് 23, 24, 25 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി നടക്കും. സുവിശേഷകർക്കും ഈ മേഖലയിൽ താൽപ്പര്യമുള്ളവർക്കും വേണ്ടിയാണ് ഈ പരിശീലന പരിപാടി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

മാർച്ച് 23-ന് തിരുവനന്തപുരം കാട്ടാക്കട ഐപിസി സീയോൻ അമ്പാകോട് സഭയിലും, 24-ന് കൊല്ലം കടപ്പാക്കട പട്ടത്തുവിള ഹാളിലും, 25-ന് പത്തനംതിട്ട തിരുവല്ല ഐപിസി പ്രയർ സെന്ററിലും കോൺഫറൻസുകൾ നടക്കും. നേതൃത്വ വികസനം, പ്രായോഗിക ശുശ്രൂഷാ പരിശീലനം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പങ്കെടുക്കുന്നവർക്ക് മൂന്ന് വർഷത്തെ സൗജന്യ ബൈബിൾ പഠനത്തിനും GAMMT സർട്ടിഫിക്കേഷനും അവസരമുണ്ടാകും. ഓരോ ജില്ലയിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് പ്രവേശനം. സഭകളുടെ വളർച്ചയിൽ ഈ കൂട്ടായ്മ വലിയ മുതൽക്കൂട്ടാകും.

Sharjah city AG

Comments are closed.