ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷിക സമ്മേളനം നവംബർ 11
പുനലൂർ : ബെഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷിക സമ്മേളനം നവംബർ 11 ന് നടക്കും . കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ വർഷം സൂമിലൂടെയാണ് മീറ്റിംഗ് നടക്കുക . യോഗത്തിൽ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പാസ്റ്റർ ജോൺസൺ അധ്യക്ഷത വഹിക്കും . സൂപ്രണ്ട് പാസ്റ്റർ പി എസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും . പാസ്റ്റർ കോശി വൈദ്യൻ മുഖ്യസന്ദേശം നൽകുകയും പ്രിൻസിപ്പൽ പാസ്റ്റർ സാമുവൽ കുട്ടി ബൈബിൾ കോളേജിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ചെയ്യും . എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഈ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു .
