ജറുസലേം : ആയുധം താഴെവെച്ചാൽ ഹമാസ് നേതാക്കളെ ഗാസ വിടാൻ അനുവദിക്കാമെന്നും ഗാസ മുനമ്പിൻ്റെ പൊതുവായ സുരക്ഷ തങ്ങൾ ഉറപ്പുവരുത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കാബിനറ്റ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
‘വെടിനിർത്തൽ കരാറിൻ്റെ അവസാനഘട്ട ചർച്ചകൾക്കായി ഞങ്ങൾ തയ്യാറാണ്. ഹമാസ് ആയുധം താഴെവെക്കും. അവരുടെ നേതാക്കളെ പോകാൻ അനുവദിക്കും. ഗാസ മുനമ്പിൻ്റെ പൊതുവായ സുരക്ഷ ഞങ്ങൾ ഉറപ്പുവരുത്തും. ട്രംപിൻ്റെ നിർദേശമായ സ്വമേധയായുള്ള കുടിയൊഴിപ്പിക്കൽ നടപ്പാക്കും’, എന്നായിരുന്നു നെതന്യാഹു പറഞ്ഞത്.
