ജെറുസലേം : തങ്ങൾ മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവും നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗമായിരുന്നു ആ പ്രസ്താവന.
ഇസ്രായേലിന്റെ വിജയം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് താനും ട്രംപും ചർച്ച ചെയ്തതായും പുതിയ യുഗം പ്രഖ്യാപിച്ചതായും നെതന്യാഹു തന്റെ ഞായറാഴ്ച പ്രഖ്യാപനത്തിൽ പറഞ്ഞു.’ഒരു വർഷം മുമ്പ്, ഞാൻ ലളിതമായ ഒരു കാര്യം പറഞ്ഞു: ഞങ്ങൾ മിഡിൽ ഈസ്റ്റിന്റെ മുഖം മാറ്റും, ഞങ്ങൾ അങ്ങനെ ചെയ്യുന്നു,’ നെതന്യാഹു പറഞ്ഞു.
