Ultimate magazine theme for WordPress.

ബംഗാൾ വെള്ളപ്പൊക്കം: 10,000 പേരെ രക്ഷപ്പെടുത്തി

 

കൊല്‍ക്കത്ത: സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 10,000 പേരെ രക്ഷപ്പെടുത്തി സംസ്ഥാനത്തിന്റെ തെക്കന്‍, വടക്കന്‍ ഭാഗങ്ങളിലെ ഒമ്പത് ജില്ലകളിലായുല്‌ള 190 ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു.കാലിന് പരിക്കേറ്റ് സുഖം പ്രാപിക്കുന്ന മമത, വീട്ടില്‍ നിന്ന് 24 മണിക്കൂറും സ്ഥിതിഗതികള്‍ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ വെള്ളപ്പൊക്ക സാഹചര്യം നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി നിരവധി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കിയതായും അറിയിച്ചു.പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലെ പ്രളയബാധിത ജില്ലകള്‍ സന്ദര്‍ശിക്കും.

പശ്ചിമ ബംഗാളിന്റെ വടക്കന്‍ ഭാഗം സിക്കിമുമായി അതിര്‍ത്തി പങ്കിടുന്നു, ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 80 ഓളം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഒരു യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ബാനര്‍ജി, പശ്ചിമ ബംഗാളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ഉടന്‍ അയയ്ക്കാന്‍ ചീഫ് സെക്രട്ടറി എച്ച്‌കെ ദ്വിവേദിയോടും ആഭ്യന്തര സെക്രട്ടറി ബിപി ഗോപാലികയോടും ആവശ്യപ്പെട്ടു.’ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഞങ്ങള്‍ ഇതിനകം 10,000 പേരെ രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റതിനാല്‍ ഞാന്‍ വീട്ടില്‍ നിന്ന് 24/7 സാഹചര്യം നിരീക്ഷിക്കും,’ അവര്‍ പറഞ്ഞു. .

 

 

Sharjah city AG