പറന്തൽ : ദൈവഹിതം നിറവേറ്റുക എന്നത് വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം ആയിരിക്കണം എന്നും ഓട്ടക്കാരൻ ലക്ഷ്യം ശ്രദ്ധിച്ച് ഓടുന്നത് പോലെ ജാഗ്രതയോടെ ഈ കാലത്തിൽ ജീവിച്ച് അർത്ഥ പൂർണമായ ജീവിതം വിശ്വാസികൾ നയിക്കണമെന്നും എജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് പാസ്റ്റർ റ്റി ജെ സാമുവേൽ സാർ പ്രസ്താവിച്ചു.
എജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ അടൂർ – പന്തൽ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാ. എം റ്റി സൈമൺ അദ്ധ്യക്ഷനായിരുന്നു. എജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രസിദ്ധീകരിച്ച ക്രിസ്തീയ ദൈവശാസ്ത്രം – പെന്തെക്കോസ്ത് വീക്ഷണം എന്ന ഗ്രന്ഥം പാ. റ്റി ജെ സാമുവേൽ പാസ്റ്റർമാരായ ബഞ്ചമിൻ വർഗീസ്, പി ജി മാത്യൂസ്, ഒ സാമുവേൽ, ഡോ.ആനി ജോർജ് എന്നിവർക്ക് ആദ്യ കോപ്പികൾ നൽകി പ്രസിദ്ധീകരിച്ചു. പാ. ബഞ്ചമിൻ വർഗീസ് സമർപ്പണ പ്രാർത്ഥന നടത്തി. ഡോ. ആനി ജോർജ് പുസ്തകം സ്വീകരിച്ച് സംസാരിച്ചു. ഡിസൈപ്പിൾ ഷിപ്പ് ഡിപ്പാർട്ട്മെൻറിൻ്റെ സ്റ്റഡി ബുക്ക് പാ. ജോൺസൻ ജി സാമുവേൽ പ്രകാശനം ചെയ്തു. കൺവൻഷൻ ഗാനങ്ങൾ അടങ്ങിയ പുസ്തകം പാ. ഐസക് വി മാത്യു സാർ പ്രകാശനം ചെയ്തു.

Comments are closed.