വത്തിക്കാൻ : ആഗസ്റ്റുമാസത്തെ പ്രാർഥനാ നിയോഗം വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ പാപ്പ രാഷ്ട്രീയത്തിനായി പ്രാർഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഇന്ന് രാഷ്ട്രീയത്തിന് നല്ല പേരില്ലെന്നും അത് അഴിമതി, തെറ്റായ മാതൃക എന്നിവയാൽ നിറഞ്ഞിരിക്കുന്നു എന്നും അതിനാൽ തന്നെ അവ ജനങ്ങളിൽ നിന്ന് ഏറെ അകന്നു നിൽക്കുന്നു എന്നും പാപ്പ പറഞ്ഞു. താൻ സംസാരിക്കുന്നത് രാഷ്ട്രീയക്കാരുടെ കാര്യമല്ലെന്നും യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് പരാമർശിക്കുന്നതെന്നും, അത് ദരിദ്രരരെ സേവിക്കലാണെന്നും പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി.
