Ultimate magazine theme for WordPress.

കർണാടകയിലെ സ്കൂളിൽ തേനീച്ച ആക്രമണം: 14 വിദ്യാർഥികൾക്ക് പരിക്ക്

ബാംഗ്ലൂർ : ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടി കക്കിഞ്ഞ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിൽ തേനീച്ച ആക്രമണം. ആക്രമണത്തിൽ 14 വിദ്യാർഥികൾക്ക് പരുക്കേറ്റു.

വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂളിൽ അസംബ്ലി കഴിഞ്ഞ് ക്ലാസുകളിലേക്ക് പോകവെയാണ് സംഭവം. തേനീച്ചകൾ കൂട്ടമായി വരുന്നതുകണ്ട് അധ്യാപകർ വിദ്യാർഥികളെ ക്ലാസിലേക്ക് കയറ്റി ജനലും വാതിലും അടച്ചതോടെ മറ്റു വിദ്യാർഥികളെ രക്ഷപ്പെടുത്താനായി അധ്യാപകർക്കും സ്‌കൂളിലെ പാചകക്കാരിക്കും കുത്തേറ്റു.

Sharjah city AG