ന്യൂഡൽഹി : ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശക്ക് അംഗീകാരം നൽകാനൊരുങ്ങി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. ശുപാർശക്ക് അംഗീകാരം വരുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശക്ക് അംഗീകാരം വരുന്നതോടെ ബാങ്കുകളുടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.
