Ultimate magazine theme for WordPress.

ബംഗ്ലാദേശ് പ്രഭവകേന്ദ്രം: കൊൽക്കത്തയിൽ നേരിയ ഭൂചലനം

കൊൽക്കത്ത: ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനം ആദ്യം ഉണ്ടായത്.

ഇതിന്റെ പ്രകമ്പനം നിമിഷങ്ങൾക്കകം കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ടു. രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി സ്ഥിരീകരിച്ചു. ഭൂചലനത്തെത്തുടർന്ന് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

Sharjah city AG

Comments are closed.