ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ധാക്കയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദാക്കി.
നേരത്തെ ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് ക്യാൻസല്‍ ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും ഇളവുകള്‍ നല്‍കും. സ്ഥിതിഗതികള്‍ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും എയർ ഇന്ത്യ അറിയിച്ചു
