Ultimate magazine theme for WordPress.

ബജ്‌റംഗ് ദളിന്റെ പരാതി ; യുപിയിൽ മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു

ലക്നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ജോസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. പണവും തൊഴിലും വാഗ്ദാനം ചെയ്ത് ആളുകളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ബജ്‌റംഗ് ദൾ പ്രവർത്തകരുടെ പരാതിയിലാണ് നടപടി. സിക്കന്തർപൂരിലെ ഒരു വാടകമുറിയിൽ താമസിച്ചു വരികയായിരുന്ന ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് ബൈബിളും പുസ്തകങ്ങളും പോലീസ് കണ്ടെടുത്തു. ഉത്തർപ്രദേശിലെ കർശനമായ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Sharjah city AG

Comments are closed.