റായ്പൂർ: ഛത്തീസ്‌ഗഡിൽ സുവിശേഷ വിരോധികൾ പെന്തകോസ്ത് സഭയുടെ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററുടെ കൈ തല്ലി ഓടിച്ചു. ദുർഗ് ജയിലിന് സമീപം മുപ്പത് വർഷമായി പ്രവർത്തിക്കുന്ന ശാലേം പ്രയർ റ്റവറിലാണ് അക്രമം നടന്നത്. മതപരിവർത്തനം ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കൂട്ടമായി എത്തി സഭാപാസ്റ്റർ ജോൺ ജോനാഥന്റെ കൈ ഇരുമ്പ് കമ്പി കൊണ്ട് തല്ലി ഒടിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പാസ്റ്റർ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. പോലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു അക്രമം.
പാസ്റ്ററിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ആക്രമണം നടത്തിയവർക്ക് എതിരെ കേസ് ചാർജ് ചെയ്തിട്ടില്ല. ഇതേ ചൊല്ലി വിശ്വാസികൾ പ്രതിഷേധത്തിലാണ്. ആക്രമണം നടത്തിയ സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പാസ്റ്ററെ മർദിച്ചുവെന്നും വിശ്വാസികൾ വ്യക്തമാക്കി.

Comments are closed.