മുട്ടം : വള്ളിപ്പാറ ബി.പി.സി. (ബോൺ എഗൈൻ പീപ്പിൾസ് ചർച്ച്) സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 നും 18 നും മുട്ടം പള്ളിക്കവല ബി.പി.സി. ചർച്ചിൽ ദ്വിദിന യൂത്ത് & ഫാമിലി സെമിനാർ നടക്കും.
“ബീ എ വിന്നർ” എന്നതാണ് സെമിനാർ തീം. ഡോ. എം. ഡി. ഡാനിയേൽ, ബി.പി.സി. സീനിയർ പാസ്റ്റർ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. സഞ്ജു കുര്യൻ, അജി ജോർജ് എന്നിവർ ക്ലാസുകൾ നയിക്കും. പ്രോഗ്രാം കോഓർഡിനേറ്റർമാരായി പാ. ജോമോൻ കെ.ജെ, റവ. ആൽബർട്ട് ലിൻഡ്സേ, പാ. ഡാനിയേൽ ജോർജ് എന്നിവർ പ്രവർത്തിക്കുന്നു. യുവാക്കൾക്കും കുടുംബജീവിതം നയിക്കുന്നവവർക്കും ദൈവവചന പ്രകാരം എങ്ങനെ ജയജീവിതം നയിക്കാം എന്നാണ് ഈ സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്.
