Ultimate magazine theme for WordPress.

ഓച്ചിറയിൽ ഒ.സി.പി.എഫ് വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സെമിനാറും നടന്നു

ഓച്ചിറ : ഓച്ചിറ ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 7 ശനിയാഴ്ച ഓച്ചിറ ലയൺസ് ക്ലബ്ബ് ഹാളിൽ എസ് എസ് എൽ സി ഫുൾ A +.,A1 നേടിയ 79 വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സെമിനാറും നടന്നു. ഡോ. സജി ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. പാ. ഷിബു കെ വി അദ്ധ്യക്ഷത വഹിച്ചു. മനു കുമാർ ആലിയോട് ബോധവൽക്കരണ ക്ലാസ് നയിച്ചു.

വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് കായംകുളം ഡി വൈ എസ് പി ബാബുകുട്ടൻ എൻ വിതരണം ചെയ്തു. പാസ്റ്റർമാരായ സജി തോമസ്,
വിനോദ് കുമാർ, പി വി ജോസഫ്, റെജി പാപ്പച്ചൻ, ബാബു ജോസ്, സൈമൺ, ബേബി, ജോബിൻ, ലാൽജി തോമസ്, പ്രസാദ് എന്നിവർ പ്രസംഗിച്ചു. പരീക്ഷയിൽ +1 പരീക്ഷയിൽ 520ൽ 518 മാർക്ക് നേടിയ ക്രിസ്റ്റിന മേരി ജോർജിനെ ഡോ. സജിഫിലിപ്പ് ചടങ്ങിൽ പോന്നാട അണിയിച്ച് ആദരിച്ചു.
പ്ലേബാക്ക് സിംഗർ റെജി സദാനന്ദൻ, നവീന സാജു, ക്രിസറ്റിന എന്നിവർ ക്രിസ്ത്യൻ ഡിവോഷണൽ സോംഗ്സ് ആലപിച്ചു.ഒ സി പി എഫ് പ്രസിഡന്റ്
ജോൺ ഡാനിയേൽ സ്വാഗതവും സെക്രട്ടറി സാജു പി എസ് നന്ദിയും പറഞ്ഞു. മൊമന്റോയും പഠിച്ച് ഉയരുക വിദ്യാർത്ഥികളൊട് പി ജി അങ്കിൾ
എന്ന പുസ്തകവും സങ്കീർത്തനവും സദൃശവാകൃങ്ങളും അടങ്ങിയ പുതിയ നിയമവും ഒരു ബുക്കും സമ്മാനമായി നൽകി.

Sharjah city AG

Comments are closed.