കണ്ണൂർ കോട്ടൂർവയലിൽ ഉണർവ് യോഗവും ഏകദിന പ്രാർത്ഥനയും ഫെബ്രുവരി 23 ന്
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയർ ബോർഡിന്റെ ഉണർവ് യോഗവും ഏകദിന പ്രാർത്ഥനയും കണ്ണൂർ ജില്ലയിലെ കോട്ടൂർവയൽ ഐ പി സി എബനേസർ ഹാളിൽ ഫെബ്രുവരി 23 രാവിലെ10 മുതൽ നടക്കും. സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർമാരായ മാത്യു കെ. വർഗീസ് , സണ്ണി അലക്സാണ്ടർ , സജി വെൺമണി , സി.സി. പ്രസാദ് , സാബു സി.ഏബ്രഹാം എന്നിവർ നേതൃത്വം നല്കും. പാസ്റ്റർമാരായ പി.ജെ. ജോസ് , സാംകുട്ടി കോഴാമല എന്നിവർ പ്രസംഗിക്കും.
