സൊമാലിയ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ ക്രിസ്തീയ വിശ്വാസികൾക്ക് നേരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്നതായി അന്താരാഷ്ട്ര ക്രൈസ്തവ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദ ഗ്രൂപ്പുകൾ രഹസ്യമായി ആരാധന നടത്തുന്ന ‘ഭൂഗർഭ സഭകളെ’ (ലക്ഷ്യം വയ്ക്കുന്നതായാണ് വിവരം. കഴിഞ്ഞ വാരത്തിൽ നടന്ന വിവിധ ആക്രമണങ്ങളിൽ നിരവധി വിശ്വാസികൾ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തു.
രാജ്യത്ത് ക്രിസ്തുമതം പരസ്യമായി പ്രാക്ടീസ് ചെയ്യുന്നത് കർശനമായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും, രഹസ്യമായി വിശ്വാസം മുറുകെ പിടിക്കുന്ന ചെറിയ കൂട്ടായ്മകൾ സൊമാലിയയിൽ സജീവമാണ്. വിദേശ ഏജൻസികളുടെ സഹായത്തോടെയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന ആരോപണമാണ് തീവ്രവാദികൾ ഉയർത്തുന്നത്. ഇത് അവിടത്തെ ക്രൈസ്തവരുടെ ജീവിതം അതീവ ദുഷ്കരമാക്കിയിരിക്കുന്നു.
സൊമാലിയയിലെ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ‘ഓപ്പൺ ഡോഴ്സ്’ (Open Doors) പോലുള്ള സംഘടനകൾ ആവശ്യപ്പെട്ടു. ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയ രണ്ടാം സ്ഥാനത്താണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശ്വാസികൾക്കായി ആഗോള പ്രാർത്ഥനാ ദിനം ആചരിക്കാൻ സഭാ നേതൃത്വങ്ങൾ ആഹ്വാനം ചെയ്തു.

Comments are closed.