Ultimate magazine theme for WordPress.

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം: പ്രധാനമന്ത്രിക്ക് കത്തയച്ച് യു.സി.എഫ്

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശങ്ങളും ക്രൈസ്തവ മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചകളും സ്വാഗതാർഹമാണെങ്കിലും താഴെത്തട്ടിലെ യാഥാർത്ഥ്യം ഭയാനകമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

യുസിഎഫിന്റെ കണക്കനുസരിച്ച് 2024-ൽ 834 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2025 നവംബർ വരെ ഇത് 706 ആണ്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതും വിശ്വാസികളെ ആക്രമിക്കുന്നതും പതിവാകുകയാണ്. ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ മൃതദേഹം അടക്കം ചെയ്യുന്നതിനെ ചൊല്ലിയുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നതായും കത്തിൽ പറയുന്നു. കേരളത്തിലെ പാലക്കാട് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.