Ultimate magazine theme for WordPress.

പാക്കിസ്ഥാനിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

നെതർലാൻഡ് : പാക്കിസ്ഥാനിൽ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ ക്രൈസ്തവർക്കു നേരെ എഴുപതോളം ആക്രമണങ്ങൾ നടന്നതായി ഡിഗ്നിറ്റി ഫസ്റ്റ് എന്ന എൻ. ജി. ഒ. പുറത്തിറക്കിയ ‘പെർസിക്യൂഷൻ വാച്ച്’ റിപ്പോർട്ട്.

റിപ്പോർട്ട് പ്രകാരം 140-ഓളം കുടുംബങ്ങളെ ആക്രമണങ്ങൾ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലുകൾ, ലൈംഗികാതിക്രമങ്ങൾ, ഭൂമി പിടിച്ചെടുക്കൽ, കുടിയൊഴിപ്പിക്കൽ, വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യാനികൾക്കെതിരായ മതനിന്ദ ആരോപണങ്ങൾ എന്നിവ കൂടുതൽ വ്യാപകമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി

Sharjah city AG
Leave A Reply

Your email address will not be published.