പാക്കിസ്ഥാനില്‍ ക്രൈസ്തവ ദൈവാലയത്തിനു നേരെ ആക്രമണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇസ്ലാമാബാദിലെ ഖോഖാര്‍ പട്ടണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദൈവാലയത്തിനു നേരെ ആക്രമണം. കഴിഞ്ഞ ഞായറാഴ്ച ഖോഖാര്‍ പട്ടണത്തിലെ വോയിസ് ഓഫ് ജീസസ് പ്രൊട്ടസ്റ്റന്‍റ് ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. ഏപ്രില്‍ 16 സായാഹ്ന പ്രാര്‍ത്ഥനക്കിടെ 40 പേരടങ്ങുന്ന സായുധ സംഘം ദേവാലയത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും, കല്ലേറ് നടത്തുകയുമായിരുന്നു. ദേവാലയത്തിന്റെ പുറം ഭിത്തിയില്‍ വെടിയുണ്ടയുടെ മൂന്നോളം പാടുകള്‍ ദൃശ്യമാണ്. ഗേറ്റും ജനാലകളും തകര്‍ക്കപ്പെട്ടു. ആക്രമണത്തോടെ ഒന്‍പതോളം ക്രൈസ്തവ ദൈവാലയങ്ങളുള്ള മേഖലയിലെ വിശ്വാസികൾ കടുത്ത ഭീതിയിലാണ്. ഇപ്പോൾ ദേവാലയത്തിന് ചുറ്റും പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അറുപതോളം വിശ്വാസ കുടുംബങ്ങളാണ് ദേവാലയത്തിന് ചുറ്റും ഉള്ളത്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സഭാ നേതാക്കളും, മനുഷ്യാവകാശ പ്രവര്‍ത്തകരും ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ ഇത് മതപരമായ പ്രശ്നമല്ലായെന്നണ് ഖന്നാ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ തന്‍വീര്‍ ഹുസൈന്‍ പറയുന്നത് .
