Ultimate magazine theme for WordPress.

ഒഡീഷയിൽ സുവിശേഷ വിരോധികളുടെ ആക്രമണം; നാല് പേർക്ക് ഗുരുതര പരിക്ക്

ഗജപതി : ഒഡീഷയിലെ ഗജപതി ജില്ലയിൽ മോഹന പോലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 2 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് നാല് ക്രൈസ്തവ വിശ്വാസകളായ ബ്രദർ ജുഗേന്ദ്ര കരാഡോ, പ്രതാപ് ലിമ, അബ്ദുൾ പരിച, ചന്ദിപുട്ട് ഗ്രാമത്തിൽ നിന്നുള്ള കന്യാകുമാരി നായക് എന്നിവർ ചന്ദിപുട്ടിൽ നിന്ന് മോഹനയിലേക്ക് കാറിൽ യാത്ര ചെയ്യവേ ഖരിധേപ ചൗക്കിന് സമീപം ഏകദേശം 100 പേരുള്ള സുവിശേഷ വിരോധികളുടെ ഒരു ജനക്കൂട്ടം അവരെ തടഞ്ഞ് അവരുടെ വിശ്വാസം തിരിച്ചറിയാൻ അവരുടെ ആധാർ കാർഡുകൾ പരിശോധിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം നടത്തുകയും ചെയ്തു.

അക്രമികൾ വിശ്വാസികളെ വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുമ്പ് വടി കൊണ്ട് കാറിൻ്റെ ചില്ലുകൾ തകർക്കുകയും സഹോദരിയെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ ചന്ദ്രഗിരിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ബ്രദർ അബ്ദുൾ പരിചയെ ബെർഹാംപൂരിലെ മഹാരാജ കൃഷ്ണ ചന്ദ്ര ഗജപതി (എം കെ സി ജി) മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമികൾക്കെതിരെ മോഹന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Sharjah city AG

Comments are closed.