ഇംഫാൽ : യുവതികളുടെ നേരെ നടന്ന ആക്രമണത്തിന്റെ നടുക്കം മാറും മുമ്പ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. കുകി യുവാവിന്‍റെ തല വെട്ടിമാറ്റിയെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഡേവിഡ് തീക്ക് എന്നയാളിന്‍റെ ശിരസാണ് വെട്ടിമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒരു കോളനിക്കുള്ളില്‍ മുളം കമ്പുകള്‍ കൊണ്ടുള്ള മതലില്‍ വ്ച്ചിരിക്കുന്ന നിലയിലാണ് ശിരസ് കണ്ടെത്തിയത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ 12 മണിക്ക് ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.ഈ അക്രമത്തില്‍ ഇയാളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വെട്ടിമാറ്റപ്പെട്ട തല പല ഇടങ്ങളിലും അക്രമികള്‍ പ്രദര്‍ശിപ്പിച്ചതായും വിവരമുണ്ട്.
