കടൽമാർഗം അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് പോകാൻ ശ്രമിച്ച 67 പേരെ അറസ്റ്റ് ചെയ്തു
കൊളംബോ: അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് കടൽ മാർഗം യാത്ര ചെയ്യാൻ ശ്രമിച്ച 67 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. തിങ്കളാഴ്ച തലസ്ഥാനമായ കൊളംബോയിൽ നിന്ന് 260 കിലോമീറ്റർ (160 മൈൽ) വടക്കുകിഴക്കായി ട്രിങ്കോമാലി തുറമുഖ നഗരത്തിന് സമീപം 12 പേരെ ആദ്യം അറസ്റ്റ് ചെയ്തതായും അവരെ ചോദ്യം ചെയ്തപ്പോൾ ഒരു മത്സ്യബന്ധന കപ്പലിൽ സഞ്ചരിക്കുകയായിരുന്ന 55 പേരെ കൂടി പിടികൂടിയതായും നാവികസേന. ഇവർ 3 നും 53 നും ഇടയിൽ പ്രായമുള്ളവരാണെന്നും അവരിൽ അഞ്ച് പേർ മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ ലക്ഷ്യസ്ഥാനം ഇപ്പോഴും വ്യക്തമല്ലെങ്കിലും ഓസ്‌ട്രേലിയയിലേക്കാണ് പോയതെന്ന് സംശയിക്കുന്നതായി നാവികസേനാ വക്താവ് ഇൻഡിക ഡി സിൽവ പറഞ്ഞു.
