Ultimate magazine theme for WordPress.

അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ കൺവൻഷൻ

കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ സെക്ഷൻ കൺവൻഷൻ 2024 ഏപ്രിൽ 11 വ്യാഴം മുതൽ 14 ഞായർ വരെ തഴവാമുക്ക് ഏ ജി ചർച്ചിന്റെ സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.11 വ്യാഴം വൈകുന്നേരം 6 മണിക്ക് സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും.എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയും, വെള്ളി പകൽ ഉപവാസ പ്രാർത്ഥനയും ശനി പകൽ യുവജന മീറ്റിങ്ങും ഞായർ പൊതുസഭായോഗവും നടക്കും.റവ. ഡോ. കെ ജെ മാത്യു, പാസ്റ്റർ. കെ ജെ തോമസ് കുമിളി, പാസ്റ്റർ. റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ സി എക്സ് ബിജു, പാസ്റ്റർ ഷിബിൻ ശാമുവേൽ, റവ. റ്റി വി പൗലോസ്, റവ. രാജൻ എബ്രഹാം എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രുഷിക്കും.

Sharjah city AG