ക്രിസ്തീയ സഭ ദൈവത്തിൻ്റെ വഴി പ്രകാശിപ്പിക്കുന്നവരായി ദർശനത്തോടെ പ്രവർത്തിക്കണം : പാസ്റ്റർ തോമസ് ഫിലിപ്പ്
പറന്തൽ : ക്രിസ്തു ലോകത്തിൻ്റെ പ്രകാശമായിരുന്നു. ക്രിസ്തുശിഷ്യർ ആ പ്രകാശത്തെ ജീവിതത്തിൽ സ്വീകരിച്ചവരാണ്. അത് ലോകത്തിൽ പകരുവാൻ ഉള്ള ഉത്തരവാദിത്വം ഓരോരുത്തർക്കും ഉണ്ടാവണം എന്ന് അസംബ്ലീസ് ഓഫ് ഗോഡ് സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന ജനറൽ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തീയ സഭ ദൈവത്തിൻ്റെ വഴി പ്രകാശിപ്പിക്കുന്നവരായി ദർശനത്തോടെ പ്രവർത്തിക്കണമെന്നും
വിശ്വാസികളും പാസ്റ്റർമാരും പുതിയ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭാ പരിപാലകരായ ശുശ്രുഷകർ ജനത്തെ മുന്നിൽ നിന്നു നയിക്കുമ്പോൾ പ്രാർത്ഥനാപൂർവ്വം പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കണമെന്നും പാസ്റ്റർ തോമസ് ഫിലിപ്പ് പറഞ്ഞു. ബഥേൽ ബൈബിൾ കോളേജ് പ്രസിഡൻ്റ് ഡോ. ഐസക് ചെറിയാൻ സന്ദേശം നല്കി. പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.വൈ. ജോസുകുട്ടി അദ്ധ്യക്ഷനായിരുന്നു.
രാവിലെ 11 ന് നടന്ന എ.ജി.ദൂതൻ മാസികാ സമ്മേളനത്തിനും അവാർഡ് ദാനത്തിനും ദൂതൻ മാനേജർ പി.സി.തോമസ്, ചീഫ് എഡിറ്റർ പാസ്റ്റർ അനീഷ് കെ.ഉമ്മൻ, അസോസിയേറ്റ് എഡിറ്റേഷ്സ് പാസ്റ്റർമാരായ രാജൻ ഏബ്രഹാം, ക്രിസ്റ്റൻ രാജ്, ബൈജു എസ്.പനയ്ക്കോട് എന്നിവർ നേതൃത്വം നല്കി.
12 ന് നടന്ന ദൈവശാസ്ത്ര സെമിനാറിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ വിഷയാവതരണം നടത്തി. ബഥേൽ ബൈബിൾ കോളേജ് എച്ച്.എം.സി ഡയറക്ടർ പാസ്റ്റർ ഫിന്നി ജോർജ് അദ്ധ്യക്ഷനായിരുന്നു. ഡോ.ഐസക് വി.മാത്യു, ഡോ.രാജീവൻ എം.തോമസ്, ഡോ.ഷൈബു എബ്രഹാം, ഡോ.ജോൺസൻ ജി.സാമുവേൽ, പാസ്റ്റർ ഡി. മാത്യൂസ്, പാസ്റ്റർ പി.എം.ഏബ്രഹാം, പി.സി.തോമസ്, മറിയാമ്മ സാമുവേൽ,എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് സ്വാഗതവും ഡോ.സന്തോഷ് ജോൺ നന്ദി പ്രസംഗവും നടത്തി.
ഉച്ചയ്ക്ക് രണ്ടിന് നടന്ന ശുശ്രുഷക സമ്മേളനത്തിൽ പുനലൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പ്രിൻസ് എം. അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ടി.ജെ. സാമുവേൽ ക്ലാസ് നയിച്ചു.
വൈകിട്ട് ആറിന് നടന്ന പൊതുയോഗത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ്പ് ഓഫ് നോർത്തമേരിക്ക യുടെ കൺവീനർ പാസ്റ്റർ ജോൺ തോമസ് കാനഡ, പാസ്റ്റർ ഷിബു തോമസ് ഒക്ക്ലഹോമ എന്നിവർ സന്ദേശം നല്കി. സഭാ സംസ്ഥാന കൗൺസിൽ മെമ്പർ പാസ്റ്റർ ബാബു വർഗീസ് അദ്ധ്യക്ഷനായിരുന്നു. സിസ്റ്റർ സുമിത ആലീസ്, ബ്രദർ ജോർജ് വർക്കി, പാസ്റ്റർ റ്റി.റ്റി.ജേക്കബ് എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥന നയിച്ചു. വിമൺസ് മിഷണറി കൗൺസിൽ കോർഡിനേറ്റർ ലിസി സണ്ണി ആശംസാ പ്രസംഗം നടത്തി. ജെറമി ഐസക് എഴുതിയ ‘റിയൽ ലൈഫ് ജെംസ്’ എന്ന പുസ്തകത്തിൻ്റെ ആദ്യ കോപ്പി പാസ്റ്റർ ടി.ജെ.സാമുവേൽ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ.ജെയിംസ് ജോർജ് വെൺമണിക്ക് നല്കി പ്രകാശനം ചെയ്തു. തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ.എസ്.സാമുവേൽ പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ യാഹ്ദത്ത് മണി സമർപ്പണ പ്രാർത്ഥനയും നടത്തി.പാസ്റ്റർ സാം റോബിൻസണിൻ്റെ നേതൃത്വത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവെൻഷൻ ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി.
കൺവൻഷനിൽ ഇന്ന്
രാവിലെ 9 ന്
ഡിപ്പാർട്ട്മെൻ്റുകളുടെ യോഗം
11 ന് മിഷൻ സമ്മേളനം
ഉച്ചയ്ക്ക് 2 ന് ഡിപ്പാർട്ട്മെൻറ് സെമിനാർ
വൈകിട്ട് 6 ന് പൊതുയോഗം
അദ്ധ്യക്ഷൻ പാസ്റ്റർ പി.കെ.ജോസ്
സന്ദേശം: പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ, ഡോ.ഐസക് വി മാത്യു
