Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ്

 

മാവേലിക്കര : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഒക്ടോബർ 10 ന് രാവിലെ 9.30 മുതൽ മാവേലിക്കര -കല്ലുമല ഐ.ഇ.എം. ആഡിറ്റോറിയത്തിൽ നടക്കും. മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷത വഹിക്കുന്ന പ്രാരംഭയോഗത്തിൽ വച്ച് അസംബ്ലീസ് ഓഫ് ഗോഡ് ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ ഉദ്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസീയർ പാസ്റ്റർ ബനിസൺ മത്തായിയാണ് മുഖ്യപ്രഭാഷകൻ.

പാസ്റ്റർ അനിൽ കൊടിത്തോട്ടവും പ്രസംഗിക്കും. സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ.കെ.ജെ. മാത്യു, മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു എന്നിവർ പ്രഭാഷണം നല്കും.മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി തുടങ്ങിയവർ സന്ദേശം നല്കും.
ഇമ്മാനുവേൽ കെ.ബി, ഹെപ്സിബ എന്നിവർ ഗാനശുശ്രുഷ നയിക്കും.

മധ്യമേഖലാ മുൻ ഡയറക്ടർമാരുടെ സേവനങ്ങളെ പുരസ്കരിച്ച് മെമൻ്റോ നല്കി ആദരിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായുള്ള ഇരുപത്തിയഞ്ച് സെക്ഷനിൽ നിന്നുമുള്ള പാസ്റ്റർമാർ കുടുംബസമേതം സെമിനാറിൽ സംബന്ധിക്കും. മേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി മുൻകൈയ്യെടുത്തു നടത്തുന്ന സെമിനാറിന് വിപുലമായ ക്രമീകരണങ്ങൾ ആണ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജെ.സജിയുമായി ബന്ധപ്പെടേണ്ടതാണ് 9074527493.

Sharjah city AG