ഇറ്റാനഗർ: ഏകദേശം 50 വർഷം മുമ്പ് പാസാക്കിയതും എന്നാൽ ഒരിക്കലും നടപ്പിലാക്കാത്തതുമായ അരുണാചൽ പ്രദേശ് മതസ്വാതന്ത്ര്യ നിയമം 1978-ൻ്റെ നിയമങ്ങൾ അന്തിമമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ക്രൈസ്തവർ ശക്തമായ എതിർപ്പുമായി രംഗത്ത്. ഈ നിയമം പൗരൻമാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് നേരിട്ടുള്ള ഭീഷണിയാണെന്ന് സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി.
നിയമത്തിൻ്റെ കരട് നിയമങ്ങൾ പരിശോധിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ബ്രൊജേന്ദ്ര പ്രസാദ് കടാക്കിയുടെ അധ്യക്ഷതയിൽ സർക്കാർ ഒരു പുതിയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രിയെ മാറ്റിയാണ് പുതിയ അധ്യക്ഷനെ നിയമിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നിയമം പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നീക്കം. ഈ നിയമം ഭരണഘടനയ്ക്ക് അനുസൃതമാക്കണമെന്നും നിയമങ്ങൾ എത്രയും പെട്ടെന്ന് അന്തിമമാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ പൗരൻമാരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ലംഘിക്കുന്നുണ്ടെന്ന് ക്രിസ്ത്യൻ സഭാ നേതാക്കൾ പറയുന്നു.

Comments are closed.