Ultimate magazine theme for WordPress.

ആർട്ടെമിസ് 2: ചന്ദ്രനിലേക്കുള്ള സഞ്ചാരികൾ ക്വാറന്റൈനിൽ

ഫ്ലോറിഡ: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിന്റെ വിക്ഷേപണ ഒരുക്കങ്ങൾ പൂർത്തിയായി. ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് സഞ്ചാരികളും ഔദ്യോഗിക ക്വാറന്റൈനിൽ പ്രവേശിച്ചു. വംശീയവും ലിംഗപരവുമായ എല്ലാ വേർതിരിവുകളെയും മറികടന്നുകൊണ്ട് വിക്ടർ ഗ്ലോവറും ക്രിസ്റ്റീന കോച്ചും ഈ ദൗത്യത്തിലൂടെ ചരിത്രത്തിൽ ഇടംപിടിക്കും.

ഭൂമിയിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പരീക്ഷണ യാത്ര നാസയുടെ വരാനിരിക്കുന്ന വലിയ ചാന്ദ്ര കോളനി പദ്ധതികളുടെ തറക്കല്ലാണ്. പത്ത് ദിവസത്തെ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി പസഫിക് സമുദ്രത്തിൽ പേടകം തിരിച്ചിറക്കുന്നതോടെ ചാന്ദ്ര പര്യവേക്ഷണത്തിൽ പുതിയൊരു യുഗത്തിന് തുടക്കമാകും.

Sharjah city AG

Comments are closed.