Ultimate magazine theme for WordPress.

എറൈസ് എബെനെസർ ഫീസ്റ്റ് 2026;രജത ജൂബിലി നിറവിൽ ചെറ്റപ്പാലം സഭ

പുൽപള്ളി : രജത ജൂബിലി നിറവിൽ പുൽപള്ളി ചെറ്റപ്പാലം എബെനെസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ. കഴിഞ്ഞ രണ്ടര നൂറ്റാണ്ട് പുൽപള്ളിയുടെ പ്രദേശത്ത് സുവിശേഷികരണത്തിൽ വലിയ പങ്ക് വഹിക്കാൻ സഭക്ക് കഴിഞിട്ടുണ്ട്. ജനുവരി മുതൽ ഏപ്രിൽ 30 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ രജത ജൂബിലിയുടെ ഭാഗമായി സഭ നടത്തുന്നുണ്ട്.

ഉപവാസ പ്രാർത്ഥന, മുതിർന്നവരെ ആദരിക്കൽ,100 മണിക്കൂർ ചെയിൻ പ്രയർ, ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ്, ഫാമിലി സെമിനാർ, തെരുവ് നാടകം,മുറ്റത്ത് കൺവെൻഷൻ,പരസ്യ യോഗങ്ങൾ,വി ബി എസ്, ഏപ്രിൽ 25,26 തിയതികളിൽ കൺവെൻഷനും സംഗീത വിരുന്ന് എന്നിവ നടത്തും. അഘോഷ പരിപാടികളുടെ നടത്തിപ്പ് സിൽവർ ജൂബിലി കമ്മിറ്റിക്കാണ്. കൺവീനർ ആയി സഭാ അധ്യക്ഷൻ പാ. ടി വി ജോയിയെയും ,പ്രോഗ്രാം കോർഡിനേറ്റർ ആയി ജിബിൻ വർഗീസിനെയും തിരഞ്ഞെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്
+91 99466 10662

Sharjah city AG

Comments are closed.