Ultimate magazine theme for WordPress.

കാശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി

ജമ്മു കശ്‍മീർ : കുപ്‌വാരയിൽ സൂരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുളള ശ്രമത്തിലാണെന്ന് ജമ്മു കാശ്മീർ പോലീസ് മേധാവി വിജയകുമാർ അറിയിച്ചു. ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അഞ്ചർ മേഖലയിലെ സൗറയിൽ നിന്നുള്ള കോൺസ്റ്റബിൾ സയ്ഫുള്ള ഖാദ്രിയെ ഭീകരർ കൊലപ്പെടുത്തുകയും ഇയാളെ രക്ഷിക്കാൻ ഓടിയെത്തിയ ഒമ്പത് വയസ്സുള്ള മകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.

Sharjah city AG