Ultimate magazine theme for WordPress.

കശ്മീരിൽ നാല് ഭീകരരെ വധിച്ച്‌ സൈന്യം

ശ്രീനഗർ: കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു. തീവ്രവാദത്തിനെതിരെ ഉറച്ച നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ നാല് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാലുപേരിൽ മൂന്നു പേർ പാകിസ്ഥാനികളാണെന്നും നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എകെ 56, ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ വൻ ആയുധ ശേഖരവും കണ്ടെടുത്തതായി പോലീസ് കൂട്ടിച്ചേർത്തു. സൈന്യവും കേന്ദ്ര സായുധ പോലീസ് സേനയും ജമ്മു കശ്മീർ പോലീസും ഒരേസമയം നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്. കൂടാതെ, ദേശീയ അന്വേഷണ ഏജൻസി, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയുടെ തലവൻമാരുമായി ആശയവിനിമയം നടത്തിയ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും നടന്നു.

Sharjah city AG
Leave A Reply

Your email address will not be published.