Ultimate magazine theme for WordPress.

മണിപ്പൂരില്‍ വീണ്ടും ആയുധശേഖരങ്ങൾ പിടിച്ചെടുത്തു

 

 

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആയുധ വേട്ട. മണിപ്പൂരിലെ കാക്ചിംഗ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലെ ദുര്‍ബല പ്രദേശങ്ങളായ വേക്കന്‍, ശാന്തിപൂര്‍, ഖമെന്‍ലോക് മേഖലകളില്‍ നടത്തിയ തിരച്ചിലില്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു. ജില്ലാ കമാന്‍ഡോ ഇംഫാല്‍ ഈസ്റ്റ്, സഗോള്‍മാംഗ് പോലീസ് സ്റ്റേഷന്‍, 2/8 ഗൂര്‍ഖ റെജിമെന്റ് എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
എകെ 47/56, ഇംപ്രൊവൈസ്ഡ് റൈഫിള്‍, കാര്‍ബൈന്‍ മെഷീന്‍ ഗണ്‍, ലാഥോഡ് ലോഞ്ചറുകള്‍, റിവോള്‍വര്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പെടെ 36 ആയുധങ്ങള്‍ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇന്‍സാസ് റൈഫിള്‍ അടങ്ങിയ 1615 വെടിമരുന്നുകളും സ്ഫോടക വസ്തുക്കളും, ഹാന്‍ഡ് ഗ്രനേഡ്, ഡിറ്റണേറ്റര്‍, തദ്ദേശീയ നിര്‍മിത പിസ്റ്റള്‍ എന്നിവയും പിടിച്ചെടുത്തു.

Sharjah city AG