Ultimate magazine theme for WordPress.

പാകിസ്ഥാനിലെ ക്രൈസ്തവർ സുരക്ഷിതരോ? വീണ്ടും ഒരു ദാരുണ കൊലപാതകം

പാകിസ്ഥാൻ : പാകിസ്ഥാനിലെ സർഗോദ ജില്ലയിൽ 21 വയസ്സുകാരനായ മാർക്കസ് മസീഹ് എന്ന ക്രൈസ്തവ യുവാവിനെ മുസ്ലീം തൊഴിലുടമകൾ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ വാർത്ത നടുക്കമുണ്ടാക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി മുഹമ്മദ് മൊഹ്സിൻ ഖരാൽ, മുഹമ്മദ് ബഷാരത്ത് ഖരാൽ എന്നിവരുടെ കന്നുകാലി ഫാമിൽ ജോലി ചെയ്തുവരികയായിരുന്നു മാർക്കസ്. മാർച്ച് 4-ന് മാർക്കസ് തൂങ്ങിമരിച്ചുവെന്ന് തൊഴിലുടമകൾ കുടുംബത്തെ അറിയിച്ചെങ്കിലും മൃതദേഹം പരിശോധിച്ച ബന്ധുക്കൾക്ക് ശരീരമാസകലം മർദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ അടയാളങ്ങളും കണ്ടെത്താനായി. ഇതോടെ കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ തൊഴിലുടമകൾ ശ്രമിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു.

നീതി ആവശ്യപ്പെട്ട് ക്രൈസ്തവ സമൂഹം മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചു പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പാകിസ്ഥാനിലെ ദരിദ്രരായ ക്രൈസ്തവർ സ്വാധീനശക്തിയുള്ള ഭൂവുടമകളുടെ കീഴിൽ ജോലി ചെയ്യുമ്പോൾ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും പീഡനങ്ങളുടെയും അവസാനത്തെ ഉദാഹരണമാണ് ഈ സംഭവം.

Sharjah city AG

Comments are closed.