നോർത്ത് കരോലിന:പുരാതന സിനഗോഗിൽ ബൈബിൾ കഥകൾ ചിത്രീകരിക്കുന്ന ഒരു മൊസൈക് പാനൽ കണ്ടെത്തി. ആദ്യകാല ക്രിസ്തീയ ഭരണത്തെ യഹൂദ ജനതയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഉത്തരം തേടുന്ന പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തിയത്.
നോർത്ത് കരോലിന ചാപ്പൽ ഹിൽ സർവകലാശാലയിലെ പുരാവസ്തു ഗവേഷകനും ആദ്യകാല യഹൂദമത പ്രൊഫസറുമായ ജോഡി മാഗ്നസ് 2011 മുതൽ പുരാതന ജൂത ഗ്രാമമായ ഹുക്കോക്കിലെ സിനഗോഗിൽ ഖനനം നടത്തി വരികയാണ്. ഇസ്രായേലിലെ ലോവർ ഗലീലിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മാഗ്നസും സംഘവും 2012-ൽ കെട്ടിടത്തിന്റെ തറയിലേക്ക് ഉത്ഖനനം നടത്തിയതിന് ശേഷമാണ് ആദ്യത്തെ മൊസൈക്കുകൾ കണ്ടെത്തി .
പ്രധാന കവാടത്തിനുള്ളിൽ തറയിൽ പുതുതായി കണ്ടെത്തിയ മൊസൈക്കിൽ ഒരു റീത്തിനുള്ളിൽ ഹീബ്രു ലിഖിതമുള്ള ഒരു വലിയ പാനൽ അടങ്ങിയിരിക്കുന്നു. മൊസൈക്കിന് ധനസഹായം നൽകിയ ദാതാക്കളുടെയോ അവ സൃഷ്ടിച്ച കലാകാരന്മാരുടെയോ പേരുകൾ ഒരു അരാമിക് ലിഖിതത്തിൽ അതിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മറ്റ് പാനലുകളിൽ കടുവ ഒരു ഐബെക്‌സിനെ വേട്ടയാടുന്നത് , മറ്റൊന്നിൽ ഒരു ഫിലിസ്‌ത്യൻ കുതിരക്കാരനെയും മരിച്ച ഒരു ഫിലിസ്‌ത്യ സൈനികനെയും കാണാസാധിക്കും .
“കൂടാതെ, കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ മൺപാത്രങ്ങളുടെയും നാണയങ്ങളുടെയും അനുബന്ധ പുരാവസ്തുക്കൾ നൽകിയ ഡേറ്റിംഗിന്റെ അടിസ്ഥാനത്തിൽ, ഇത്തരത്തിലുള്ള സിനഗോഗ് കെട്ടിടം നാല്, അഞ്ച്, ആറ് നൂറ്റാണ്ടുകളിലുള്ളതാണെന്ന് പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നുവെന്ന് ഗവേഷണ സംഘം പറഞ്ഞു.
ജൂതന്മാരുടെ ഗതിയും ക്രിസ്ത്യൻ ഭരണത്തിന് ശേഷമുള്ള ജൂതന്മാരുടെ ഗതിയും രണ്ട് മതങ്ങളിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധവും മനസ്സിലാക്കുന്നതിന് ഈ കണ്ടെത്തലുകൾക്ക് സ്വാധീനമുണ്ടെന്ന് മാഗ്നസ് കൂട്ടിച്ചേർത്തു.
റോമൻ, ബൈസന്റൈൻ കാലഘട്ടങ്ങളിൽ ഹുക്കോക്ക് ഗ്രാമം നിലനിന്നിരുന്നു,
ഇപ്പോൾ ഖനനം അവസാനിപ്പിച്ച് ഭൂമി ഇസ്രായേൽ രാജ്യത്തിന്റേതായതിനാൽ മാഗ്നസ് സംഘം കണ്ടെത്തിയതെല്ലാം രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി അവിടെ നിലനിൽക്കും. ഈ സ്ഥലത്ത് ഇസ്രായേൽ വിനോദസഞ്ചാരം അനുവദിക്കാമെന്ന ആശ പ്രൊജക്റ്റ് സംഘം നിർദ്ദേശിച്ചു എങ്കിലും ജൂത രാഷ്ട്രത്തിന്റേ തീരുമാനത്തിനായി കാക്കുകയാണ് .
പ്രോജക്ടിൽ പ്രവർത്തിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർഷം തോറും വ്യത്യാസമുണ്ടെങ്കിലും ഈ വർഷം 50 ഓളം പേരാണ് ടീമിൽ ഉണ്ടായിരുന്നത്. ആദ്യകാല ക്രിസ്ത്യൻ ഭരണത്തിൻ കീഴിലുള്ള ജൂത ഗ്രാമങ്ങളുടെ ഗതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്ഖനനത്തിലൂടെ ഉത്തരം നൽകാൻ താൻ ശ്രമിച്ചതായി മാഗ്നസ് പറഞ്ഞു .
