പാണ്ടനാട്: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച SVHS വിദ്യാർഥിയായ രൂഫോസ് കെ ബിജുമോനെ ആദരിച്ചു.
ചർച്ച് ഓഫ് ഗോഡ്, കീഴ് വൻമഴി, ഗിൽഗാൽ സഭയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജെബിൻ പി വർഗ്ഗീസ് ട്രോഫിയും ക്യാഷ് അവാർഡും നൽകി. ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എൽസി കോശി , SVHS മാനേജർ
ശ്രീ കെ എസ് രാജൻ മൂലവീട്ടിൽ, പാണ്ടനാട് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ടീ സി സുരേന്ദ്രൻ നായർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഏലിയാമ്മ ജോസഫ്, SVHS പിടീഎ പ്രസിഡൻ്റ് ശ്രീ പി എസ് രാജീവ്, പാസ്റ്റർ എസ് ജോസ്, പാസ്റ്റർ കെ വി ബിജുമോൻ, സി കെ ബാലൻ, അജിത്ത് ജോസ്, ആൻസി സണ്ണി, സാലി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

Comments are closed.