കുന്നംകുളം : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി ഗിൽഗാൽ സഭ ഒരുക്കുന്ന സദ്വാർത്താ മഹോത്സവം
ആത്മീക സമ്മേളനം മെയ് 9 ന് ആരംഭിക്കും. സഭാഹാളിന് പിറകിലെ ഗ്രൗണ്ടിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന യോഗങ്ങളിൽ പാസ്റ്റേഴ്സ്
ടോംസ് ദാനിയേൽ, എം.കെ ജോർജ് , എബി എബ്രഹാം എന്നിവർ വചനം പ്രസംഗിക്കും.
ദിവസവും വൈകിട്ട് 6 ന് ആരംഭിക്കുന്ന പൊതുയോഗങ്ങളിൽ ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. ശനിയാഴ്ച രാവിലെ 10 ന് സഭാഹാളിൽ നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ബ്ലെസി ജിജു പ്രസംഗിക്കും. ഞായാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും ഉച്ചക്ക് 2.30 ന് യുവജന വിദ്യാർഥി സംഗമവും ഉണ്ടാകും
