Ultimate magazine theme for WordPress.

അമേരിക്കയിൽ കത്തോലിക്കാ സഭയിൽ കൊഴിഞ്ഞുപോക്ക്; മാറുന്നത് പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്ക്

വാഷിംഗ്ടൺ : അമേരിക്കൻ ഐക്യനാടുകളിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്. കുട്ടിക്കാലത്ത് കത്തോലിക്കാ വിശ്വാസത്തിൽ വളർന്നവരിൽ വെറും 57 ശതമാനം പേർ മാത്രമാണ് മുതിർന്നവരാകുമ്പോഴും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നത്. അതേസമയം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ ഇത് 70 ശതമാനമാണ്.

സഭയുടെ പഠനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുക, പുരോഹിതരും സഭാനേതൃത്വവും ഉൾപ്പെട്ട വിവാദങ്ങൾ, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സഭ സ്വീകരിക്കുന്ന നിലപാടുകൾ, ആത്മീയ ജീവിതത്തിൽ നിന്നുള്ള സ്വാഭാവികമായ അകൽച്ച എന്നിവയാണ് കത്തോലിക്കാ സഭ വിട്ടുപോകുന്നവരുടെ പ്രധാനമായ കാരണങ്ങൾ എന്ന റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു വിഭാഗത്തിലേക്ക് ചേക്കേറുന്നവർ സഭ വിടുന്ന കത്തോലിക്കരിൽ നല്ലൊരു ശതമാനം (ഏകദേശം 14%) പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്കാണ് മാറുന്നത്.

Sharjah city AG

Comments are closed.