Ultimate magazine theme for WordPress.

ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്റർ അപ്പോളോ ക്വിബ്‌ളോയിയെ പോലീസ് അറസ്റ്റ് ചെയ്തു

മനില : ഫിലിപ്പീന്‍സിലെ പ്രമുഖ പാസ്റ്ററും ‘കിങ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്’ സ്ഥാപകനുമായ അപ്പോളോ ക്വിബ്‌ളോയിയെ കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ദാവോയില്‍നിന്ന് അപ്പോളോയെ പോലീസ് അറസ്റ്റ് ചെയ്തത്. അപ്പോളോയ്‌ക്കെതിരേ ലൈംഗിക കുറ്റകൃത്യങ്ങളും മനുഷ്യക്കടത്ത് കുറ്റവുമാണ് യു.എസില്‍ ചുമത്തിയിട്ടുള്ളത്.

12 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയെന്നും ഇവരെ ലൈംഗികമായി ചൂഷണംചെയ്‌തെന്നുമാണ് കേസ്. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്.ബി.ഐ) ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനലുമാണ് ഇയാള്‍. നിലവില്‍ ഇയാളെ അമേരിക്കയ്ക്ക് കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്. അപ്പോളോയ്‌ക്കെതിരേ ഫിലിപ്പീന്‍സില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും നിലവില്‍ കുറ്റവാളിയെ കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ബോങ്‌ബോങ് മാര്‍ക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

Sharjah city AG