അബുദാബി: പരിശുദ്ധാത്മാവിന്റെ നവ ചൈതന്യം പകർന്ന് അബുദാബി പെന്തക്കോസ്ത് സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോൺ ഒരുക്കിയ കാത്തിരിപ്പ് യോഗം അനുഗ്രഹീതമായി സമാപിച്ചു. പ്രസിഡണ്ട് പാസ്റ്റർ എബി എം വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റർ വർഗീസ് ബേബി കായംകുളം മുഖ്യ സന്ദേശം നൽകി.
23 പേർ ആത്മാഭിഷേകം പ്രാപിച്ചു. അഞ്ച് പേർ സ്നാനപ്പെടുവാനും പന്ത്രണ്ടു പേർ കർത്താവിന്റെ വേലയ്ക്കായും സമർപ്പിച്ചു. ഗാന ശുശ്രൂഷയ്ക്ക്
അപ്കോൺ ക്വയർ നേതൃത്വം നൽകി.
അപ്കോൺ അംഗത്വ സഭകളിലെ ശുശ്രൂഷകന്മാർ വിവിധ സെക്ഷനുകളിൽ പ്രാർത്ഥിക്കുകയും സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു നന്ദി അറിയിക്കുകയും ചെയ്തു. അപ്കോൺ ഭാരവാഹികൾ മീറ്റിംഗിന് നേതൃത്വം കൊടുത്തു.

Comments are closed.